കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശാദായ ക്യാമ്പ്




കണ്ണൂർ;കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2025-26 വര്‍ഷത്തെ തുടര്‍ ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ജീവനക്കാര്‍ താഴെ പറയുന്ന വില്ലേജുകളില്‍ ക്യാമ്പ് ചെയ്യും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് ക്യാമ്പ്.

1. പഴശ്ശി, കോളാരി വില്ലേജ്: ജനുവരി അഞ്ച്- മുനിസിപ്പല്‍ ഓഫീസ് മട്ടന്നൂര്‍

2. പാതിരിയാട്, പടുവിലായി വില്ലേജ്: ജനുവരി ഏഴ് - വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ്

3. പെരിങ്ങത്തൂര്‍ വില്ലേജ്: ജനുവരി ഒമ്പത് - മൊയ്തു മാസ്റ്റര്‍ ഹാള്‍ കരിയാട്

4. ചൊക്ലി വില്ലേജ്: ജനുവരി 12- ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസ്

5. ചാവശ്ശേരി വില്ലേജ് : ജനുവരി 14- ജി എച്ച് എസ് എസ് ചാവശ്ശേരി

6. പായം വില്ലേജ് : ജനുവരി 17- പായം ഗ്രാമപഞ്ചായത്ത് ഓഫീസ്

7. ആറളം വില്ലേജ് : ജനുവരി 20 - ആറളം ഗ്രാമപഞ്ചായത്ത് ഓഫീസ്

8. മുഴക്കുന്ന് വില്ലേജ് : ജനുവരി 22 - മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്

9. ശിവപുരം, തോലമ്പ്ര വില്ലേജ് : ജനുവരി 24 - മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്

10. തില്ലങ്കേരി വില്ലേജ് : ജനുവരി 28.- തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസ്

11. മാങ്ങാട്ടിടം, കണ്ടംകുന്ന് : ജനുവരി 31 - മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്

Post a Comment

0 Comments