വെള്ളമുണ്ട :വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു. 24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫിന്
ന് 7 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമർ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ്.തണൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്. വെള്ളമുണ്ട പബ്ലിക് ലൈബ്രറി വൈസ് പ്രസിഡൻ്റ്, ഷരീഫ ഫാത്തിമാ ബീവി റിലീഫ് സെൽ പ്രസിഡൻ്റ് തുടങ്ങി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭർത്താവ് മോയി കണ്ണാടി.മക്കൾ: ജുബിഷ ഇബ്രാഹിം,ജെറീഷ് റഫ്ന.

0 Comments