കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ചാക്കോ പെരുമത്തറയെ ആദരിച്ചു



കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ചാക്കോ പെരുമത്തറയെ കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മ ആദരിച്ചു. പാസ്റ്റർ ഷാജി ജോർജ് അധ്യക്ഷത വഹിച്ചു.  പേരാവൂർ റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാസ്റ്റർ ഷാജി ജോർജ് അഡ്വ. ബിജു ചാക്കോ പെരുമത്തറയെ പൊന്നാടയണിയിച്ചു. സിബിചേരിയിൽ, ഷാജി പാൽചുരം റെജി കന്നുകുഴി, ജിൻസി സന്തോഷ്, ഷീജ ഷിബു, സിന്ദു ശ്രീനിവാസ്,സിനി ബിനോയ്, ജോർജ്കുട്ടി വാത്യാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments