ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു




ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍ മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്ന ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ നിഷ്‌ക്രിയമാക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി. ജില്ലയിലെ 34 വായനശാലകള്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ഓരോ വായനശാലയ്ക്കും പതിനായിരത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ വീതമാണ് ലഭിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, വൈസ് പ്രസിഡന്റ് ടി ഷബ്ന, പീപ്പിള്‍ മിഷന്‍ കണ്‍വീനര്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ജനാര്‍ദ്ദനന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍.വി ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments