പേരാവൂർ : ജിമ്മി ജോർജ് ഫൗണ്ടേഷൻ നടത്തുന്ന ഏഴാമത് പേരാവൂർ മാരത്തോണിന് വിവിധ വിഭാഗങ്ങളിലായി 10000 ത്തോളം പേർ പങ്കെടുത്തു. 10.5 കിലോമീറ്റർ പൊതു വിഭാഗം, നാലു കിലോമീറ്റർ ഫാമിലി ഫൺ റൺ,50 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെ ,വിഭാഗം, 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും,പെൺകുട്ടികളുടെയും വിഭാഗം . ഭിന്നശേഷിക്കാരുടെ വിഭാഗം എന്നിങ്ങനെയാണ് മത്സരം നടത്തിയത്.പുലർച്ചെ ആറുമണിക്കാണ് പൊതു വിഭാഗത്തിലുള്ള മത്സരം ആരംഭിച്ചത്. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട് സ്വദേശി നബീൽ ആണ് ഓപ്പൺ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരം സ്വദേശി എസ് ആർ മനോജ് രണ്ടാം സ്ഥാനവും, പാലക്കാട് സ്വദേശി കെ അജിത്ത് മൂന്നാം സ്ഥാനവും നേടി. ഓപ്പൺ വനിതാ വിഭാഗത്തിൽ എൻ. പൗർണമി ഒന്നാം സ്ഥാനവും ,അഞ്ജു മുരുകൻ രണ്ടാം സ്ഥാനവും, ജി. ജിൻസി മൂന്നാം സ്ഥാനവും നേടി. പുരുഷന്മാരുടെ 50 വയസ്സ് മുകളിലുള്ളവരുടെ മത്സരത്തിൽ ജോസ് ഇല്ലിക്കൽ ഒന്നാം സ്ഥാനവും, പി വി ബിജു രണ്ടാം സ്ഥാനവും,ബാലകൃഷ്ണൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ 50 വയസ്സ് മുകളിൽ ഉള്ളവരുടെ മത്സരത്തിൽ ജയമോൾ കെ ജോസഫ് ഒന്നാം സ്ഥാനവും, കെ ഹസീന രണ്ടാം സ്ഥാനവും, എം സി നിർമല മൂന്നാം സ്ഥാനവും നേടി .അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ പേരാവൂർ സ്വദേശി ഉല്ലാസ് ഒന്നാം സ്ഥാനവും, രോഹിത് രണ്ടാം സ്ഥാനവും,കെവിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ വേദ ഒന്നാം സ്ഥാനവും, ഫാത്തിമ രഹില രണ്ടാം സ്ഥാനവും,കൃഷ്ണേന്ദു, മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേ മുറിയിൽ,പേരാവൂർ ഡിവൈഎസ്പി കെ
പ്രമോദൻ, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ്, ഒ. മാത്യു, തുടങ്ങിയവർ മാരത്തോണിന് നേതൃത്വം നൽകി.
0 Comments