ലിറ്റില്‍കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കം

 



കണ്ണൂർ:പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് നടപ്പിലാക്കുന്ന ലിറ്റില്‍കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ കുട്ടികള്‍ക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. സ്‌കൂള്‍തല ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1216 കുട്ടികളാണ് 15 ഉപജില്ലകളില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.

ആധുനിക കാലത്തെ ശാസ്ത്രീയ കാലാവസ്ഥാ നിര്‍ണയം, കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഇതിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകള്‍ പ്രോഗ്രാമിംഗ് വിഭാഗത്തില്‍ ഓരോ കുട്ടിയും തയ്യാറാക്കും. ഇതോടൊപ്പം ആനിമേഷന്‍ വിഭാഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെന്‍ഡര്‍ എന്നിവ ഉപയോഗിച്ചുള്ള ഷോര്‍ട്ട് വീഡിയോകളും കുട്ടികള്‍ നിര്‍മിക്കും. വിവിധ കേന്ദ്രങ്ങളിലായി ജനുവരി മൂന്ന് വരെ ക്യാമ്പുകള്‍ നടക്കും.

Post a Comment

0 Comments