കൽപ്പറ്റ : മൂപ്പൈനാട് പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.യുഡിഎഫിലെ സുധയാണ് മൂപ്പൈനാട് പഞ്ചായത്തിൽ പ്രസിഡൻറ്. യുഡിഎഫിൽ നിന്ന് 25 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു വോട്ട് അസാധുവായതോടെയാണ് ഇവിടെ നറുക്കെടുപ്പ് നടത്തേണ്ടി വന്നത്. നറുക്ക് യുഡിഎഫിന് വീണതോട് എട്ട് അംഗങ്ങളുള്ള യുഡിഎഫ് പഞ്ചായത്ത് ഭരിക്കും.

0 Comments