മാർട്ടിൻ തമ്മനത്ത് എത്തിയത് സ്‌പോക്കൺ ഇംഗ്ലീഷ് അധ്യാപകനായി; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഒരുമാസം മുമ്പ്‌


 കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി എറണാകുളം ചെലവന്നൂർ സ്വദേശി ഡൊമനിക്ക് മാർട്ടിൻ അഞ്ചര വർഷമായി തമ്മനത്ത് താമസം തുടങ്ങിയിട്ട്. സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായാണ് മാർട്ടിൻ ഇവിടെ എത്തുന്നത്.

നാട്ടുകാർക്കൊന്നും മാർട്ടിനെക്കുറിച്ച് മോശം അഭിപ്രായമില്ല. കൊറോണ പിടിപെട്ടതോടെ വിദേശത്തേക്ക് ജോലി തേടി പോയ മാർട്ടിൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

തമ്മനത്തുകാർക്ക് ഡൊമനിക്ക് മാർട്ടിനെ കുറിച്ച് മോശമായി പറയാൻ ഒന്നുമില്ല. നല്ല അധ്യാപകൻ, നല്ല അയൽക്കാരൻ. മാർട്ടിന് വീട് വാടകക്ക് നല്‍കിയ ജലീലിനും നല്ല അഭിപ്രായമാണ്. ജലീലിന്റെ വീടിന്റെ രണ്ടാം നിലയിലാണ് മാർട്ടിന്റെ കുടുംബം താമസിക്കുന്നത്.

Post a Comment

0 Comments