മാനന്തവാടി: ബാല്യ, കൗമാരങ്ങളുടെ ശാസത്ര പരീക്ഷണങ്ങളുടെയും മത്സരങ്ങളുടെയും ഉത്സവം തീര്‍ക്കുന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവത്തിന് തലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. തലപ്പുഴ യു.പി സ്‌കൂള്‍, മദ്രസഹാള്‍, എന്നിവടങ്ങളില്‍ രണ്ട് ദിനം ശാസ്ത വിജ്ഞാനങ്ങളുടെ വൈവിധ്യം തീര്‍ക്കും. നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനെത്തുന്നത്. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു.എം.ജി ബിജു അധ്യക്ഷത വഹിച്ചു. ശാസത്ര മേള നാളെ സമാപിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി, പഞ്ചായത്ത് മെമ്പര്‍മാരായ ലൈജി തോമസ്, ഷബിത.കെ, ഷീജ.പി.എ, എ.ഇ.ഒ ഗണേഷ് എം.എം, കെ.ജി ജോണ്‍സന്‍,സുരേഷ് കെ.കെ, തോമസ് ആന്റണി, ഗിരീഷ് കട്ടക്കളം എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.
0 Comments