സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപ ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് കേരളത്തിൽ സ്വർണ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4758 രൂപയുമാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

0 Comments