പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എംഎസ്എസ്

 


പടിഞ്ഞാറത്തറ: വയനാട് ജില്ലയിലെ ആദ്യത്തെ എംഎസ്എസ് വനിത വിങ്ങ് രൂപീകരണ യോഗം പടിഞ്ഞാറത്തറ സി.എച്ച് മുഹമ്മദ് കോയാ മെമ്മോറിയല്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്നു. ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടിജില്ലാ പ്രസിഡന്റ് അബ്ദുള്‍ മനാഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മറിയം ടീച്ചര്‍ പ്രസിഡന്റ്,ഹഫ്‌സത്ത് കളത്തില്‍ വൈസ് പ്രസിഡണ്ട്, എ ഹസീന  പി.സെക്രട്ടറി, റഹ്‌മത്ത് ജോയിന്റ് സെക്രട്ടറി,നസീമ പൊന്നാണ്ടി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി പി ഇബ്രാഹിം സെക്രട്ടറി, നസീമ പൊന്നാണ്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ബഷീര്‍, ഭാരവാഹികളായ പീ.മായന്‍, പി.എ അബൂബക്കര്‍, കെ.ടി.കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. 

Post a Comment

0 Comments