കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്തിയത് കൺവെൻഷൻ സെന്ററിന്റെ പുറകിൽ നിന്നെന്ന് പൊലീസിന് മൊഴി നൽകി.
ബോംബ് നിർമ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില്‍ വെച്ച്, സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കിൽ തൃശ്ശൂരിലേക്ക് പോയെന്നും മാർട്ടിൻ്റെ മൊഴിയിൽ പറയുന്നു. സ്ഫോടനത്തിനായി വീര്യമേറിയ കരിമരുന്നാണ് ഉപയോഗിച്ചത്. ബോംബ് പൊട്ടിയാല്‍ ആളിപ്പടരുന്നതിനായി പെട്രോള്‍ നിറച്ച കുപ്പിയും ഉപയോഗിച്ചു.
കേസുമായി ബന്ധപ്പെട്ട് 45 പേരെയാണ് ഇതുവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. സ്ഫോടനത്തിനു ശേഷം പ്രതി ഫോണിൽ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും.

0 Comments