വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളും കുമ്മട്ടി കടയും കത്തി നശിച്ചു

 


നെന്മേനി ചുള്ളിയോട് പൊന്നംകൊല്ലിയിലാണ് സംഭവം. പ്രദേശവാസിയായ മംഗലത്ത് അഖിൽ ശശികുമാറിന്റെ വീട്ട് മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാർ, സുഹൃത്ത് അക്ഷയുടെ ബൈക്ക്, 200 മീറ്റർ മാറി ബെന്നി എന്നയാളുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്കൂട്ടി, സമീപത്തെ മധു എന്നയാളുടെ കുമ്മട്ടി കട എന്നിവയാണ് കത്തി നശിച്ചത്. ഇതിൽ സ്കൂട്ടിയും, കുമ്മട്ടി കടയും ഭാഗികമായാണ് കത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പുറത്ത് നിന്ന് തീ ഉയരുന്നത് കണ്ട് അഖിൽ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടനെ പൊലിസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേർന്ന് തീ അണച്ചു. ഇതിൽ അഖിലിന്റെ കാറും, അക്ഷയയുടെ ബൈക്കും പൂർണമായും കത്തിനശിച്ചു. തീ പിടിച്ച സാഹചര്യത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments