വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍



മോട്ടോര്‍ വാഹനവകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വാഹനങ്ങളുടെ നികുതി ഒഴിവാക്കി നല്‍കുന്നു. 2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടയ്ക്കാന്‍ സാധിക്കാതെ വന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 60 ശതമാനവും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 70 ശതമാനവും നികുതിയാണ് ഒഴിവാക്കി നല്‍കുന്നത്. റവന്യു റിക്കവറിയുള്ള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, പൊളിച്ചുകളഞ്ഞ വാഹനങ്ങള്‍, രേഖകള്‍ നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉമസ്ഥാവകാശം മാറ്റാതെ വില്‍പ്പന ചെയ്ത വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.  ഈ അവസരം പ്രയോജനപ്പെടുത്താത്ത വാഹന ഉടമയ്‌ക്കെതിരെ നികുതി കുടിശ്ശിക, പിഴ പലിശ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയ്ക്കും റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കല്‍പ്പറ്റ  ഫോണ്‍ 04936 202607, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മാനന്തവാടി ഫോണ്‍ 04935 227972, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സുല്‍ത്താന്‍ ബത്തേരി ഫോണ്‍ 04936 227273 എന്നിവടങ്ങളില്‍ നിന്നും ലഭ്യമാകും.

Post a Comment

0 Comments