കുടിവെള്ള വിതരണം മുടങ്ങും

 


കല്‍പ്പറ്റ: കല്‍പ്പറ്റ പള്ളിത്താഴെ ഫാത്തിമ റോഡിലെ കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഫാത്തിമ ഹോസ്പിറ്റല്‍ പരിസരം, വെയര്‍ ഹൗസ്, എടഗുനി ലക്ഷം വീട്, പഴംതട്ടില്‍ കോളനി, തുര്‍ക്കി, സെന്റ് ജോസഫ് സ്‌കൂള്‍ പരിസരം, എരഞ്ഞിവയല്‍, ജാം ജൂം പരിസരം, ചുങ്കം നാരങ്ങാകണ്ടി കോളനി, എടഗുനി വയല്‍, ഫോറസ്റ്റ് ഓഫീസ് റോഡ്, ഫാത്തിമക്കുന്ന്, ഫാത്തിമ തടം, സുഭാഷ് നഗര്‍ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 20), 21, 22 തിയതികളില്‍ കുടിവെള്ള വിതരണം മുടങ്ങും. ഉപഭോക്താക്കള്‍ ആവിശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Post a Comment

0 Comments