രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


ഡല്‍ഹി: പൂക്കളും മാലയും നല്‍കി വരവേറ്റ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി പദവി വച്ചു നീട്ടിയിട്ടും നിരസിച്ച നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് രാജ്യസഭാംഗം ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ജന്മദിന ആശംസ നേരാനായി പുലര്‍ച്ചെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത് കാത്തിരിക്കുകയാണ്. ബൂത്ത് തലത്തിലെ പ്രവര്‍ത്തകര്‍ മുതല്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വരെ അദ്ദേഹത്തെ കാത്തിരുന്നു. നരേന്ദ്രമോദിയെ അട്ടിമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതിപക്ഷത്തെ അമരക്കാരനായ രാഹുല്‍ ഗാന്ധിയോടുള്ള സന്തോഷവും കടപ്പാടും ഓരോ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി കാണാനുള്ള കത്തിരിപ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പ്രധാനമന്ത്രി പദവി ഡോ മന്‍മോഹന്‍ സിങ് വച്ച് നീട്ടിയിട്ടും വേണ്ടെന്നു വയ്ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്ന് രാജ്യസഭാംഗവും ഗുജറാത്ത് പീസിസി അധ്യക്ഷനുമായ ശക്തിസിംഗ് ഗോഹില്‍ വെളിപ്പെടുത്തി.

Post a Comment

0 Comments