കണിച്ചാർ പഞ്ചായത്ത് 6-ാം വാർഡ് ഉപതിരഞ്ഞെടുപ്പ്: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി സിന്ധു ചിറ്റേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് 6-ാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി സിന്ധു ചിറ്റേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ, ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ്, മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, മുൻ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, മുൻ മണ്ഡലം പ്രസിഡൻ്റ് മൈക്കിൾ ടി മാലത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ലിസമ്മ ജോയിക്കുട്ടി, വാർഡ് മെമ്പർമാർ, യൂത്ത് കോൺഗ്രസ് അംഗങ്ങൾ, മറ്റു പ്രവർത്തകർ, മഹിളാ കോൺഗ്രസ് പ്രവർത്തകർ എന്നിവരോടൊപ്പം എത്തിയാണ് സിന്ധു ചിറ്റേരി സെക്രട്ടറിക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. ഡിസംബർ 10 നാണ് വോട്ടെടുപ്പ്. സിപിഎം സ്ഥാനാർഥി രതീഷ് പൊരുന്നനും പത്രിക സമർപ്പിച്ചു.

Post a Comment

0 Comments