ആധാറിൽ എന്തെങ്കിലും തെറ്റുണ്ടോ? എങ്കിൽ പെട്ടെന്ന് തന്നെ തിരുത്തിക്കോളൂ; നടപടിക്രമങ്ങൾ ഇനി കടുപ്പമാകും; പുതിയ നിബന്ധനകൾ അറിയാം



തിരുവനന്തപുരം: ആധാർ തിരുത്തുന്നതിനുള്ള നിബന്ധനകൾ കടുപ്പിച്ച് ആധാർ അതോറിറ്റി (UIDAI) പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധനകളാണ് അതോറിറ്റി കടുപ്പിച്ചത്. അപേക്ഷയ്‌ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ തെറ്റുകൾ പോലും ഇനി മുതൽ അം​ഗീകരിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു.

ചെറിയ തിരുത്തലുകൾക്ക് പോലും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെടുള്ള ഡിജിറ്റൽ തട്ടിപ്പുകളെ തുടർന്നാണ് നടപടി. ആധാറിലുള്ള പേരിലെ അക്ഷരത്തെറ്റായാലും, പേരിന് ശേഷമുള്ള ഇനിഷ്യലിലായാലും തെറ്റുണ്ടെങ്കിൽ ഇനി ​ഗസറ്റ് വിജ്ഞാപനം നിർബന്ധമായും വേണം. ​ഗസറ്റിൽ പേര് മാറ്റണമെങ്കിൽ പഴയ പേരിന്റെ തിരിച്ചറിയൽ രേഖകളും ആവശ്യമാണ്. ഇതിനായി പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിം​ഗ് ലൈസൻസ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കാണം.

പേരുകളിലെ തിരുത്ത് പരമാവധി രണ്ട് തവണയും ജനന തീയതിയിലെ തിരുത്ത് ഒരു തവണയും മാത്രമേ തിരുത്താൻ സാധിക്കുകയുള്ളൂവെന്ന് ആധാർ അതോറിറ്റി ആവർത്തിച്ചു. ആധാർ എടുക്കാനും വിലാസം തിരുത്താനും ബാങ്ക് പാസ്ബുക്ക് തിരിച്ചറിയൽ രേഖയാക്കാനും വ്യവസ്ഥയുണ്ട്.

18 വയസിന് മുകളിലുള്ളവരുടെ ജനന തീയതി തിരുത്താൻ ഉപയോ​ഗിച്ചിരുന്ന പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി. പകരം അതത് സംസ്ഥാനത്തെ അധികാരികൾ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമേ പരി​ഗണിക്കുകയുള്ളൂവെന്നും കർശന നിർദേശമുണ്ട്.

Post a Comment

0 Comments