തൊണ്ടർനാട്: തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിരവിൽപുഴ എ യൂ. പി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് സ്കൂൾ പി ടി എ പ്രസിഡന്റ് ടി മൊയ്തു ആദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന സത്താർ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് കോർഡിനേറ്റർ സൂര്യ സൂസൻ മാത്യു ക്യാമ്പ് പദ്ധതി വിശ്ദീകരിച്ചു. നിരവിൽപ്പുഴ സ്കൂൾ പി ടി എ പ്രസിഡന്റ് ഇസ്മായിൽ കെ. കെ ശ്രീകുമാരി, നൃവിൻ ബിജു, ആൻ ജൂഡ്, സുബിൻ, സാന്ദ്ര, സനിൽകുമാർ എന്നിവർ സംസാരിച്ചു. എംടിഡിഎം സ്കൂൾ പ്രിൻസിപ്പൽ മഞ്ജു, എൻഎസ്എസ് അഭിരാം എന്നിവർ സംസാരിച്ചു.
0 Comments