സിനിമാ സെറ്റുകളിൽ ലഹരി പരിശോധന ശക്തമാക്കാൻ പൊലീസ്




 കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെ സിനിമ സെറ്റുകളിൽ ലഹരി പരിശോധന ശക്തമാക്കാൻ പൊലീസ്.ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ സെറ്റുകളില്‍ പൊലീസ് റെയ്ഡ് നടത്തും. സിനിമയിലെ ലഹരി സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

അതിനിടെ ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധന ഫലങ്ങൾ ലഭിക്കുന്നത് വൈകും. ഷൈനില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ കോടതിയിലേക്കും ഫോറന്‍സിക് സയന്‍സ് ലാബിലേക്കും അയക്കും.പരിശോധന ഫലം ലഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് വിവരം.

Post a Comment

0 Comments