കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ





കേളകം പഞ്ചായത്തിൻ്റെ ഭൂരിപക്ഷം വാർഡുകളിലും ഡങ്കിപ്പനി ബാധിച്ച് നിരവധി രോഗികൾ ചികിത്സ തേടുകയും, രോഗബാധിതരുടെ എണ്ണം പെരുകുകയും ചെയ്ത ഹസ സാഹചര്യത്തിൽ  അടക്കാത്തോട്, ചെട്ടിയാംപറമ്പ, കേളകം എന്നിവിടങ്ങളിൽ അടിയന്തിരമായി മെഡിക്കൽ ക്യാമ്പുകളും, കൂടുതൽ രോഗബാാാധയുള്ളധ പ്രദേശങ്ങളിൽ ഫോഗിംഗും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. 

നിലവിൽ കേളകം പഞ്ചായത്തിൽ 29 പേർ ഡങ്കിപ്പനി ബാധിച്ച് ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് കണക്ക് പുറത്ത് വിട്ടെങ്കിലും എണ്ണം ഇതിലും പല മടങ്ങ് അധികമാണ്. കേളകം അഞ്ചാം വാർഡിൽ നിരവധി പേർ ചികിൽസയിലാണ്.

പനി ബാധിച്ച് നിരവധി പേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, സ്വകാര്യ ആശുപത്രികളിലും എത്തുന്നത്.അടിയന്തിരമായി രോഗബാധിത മേഖലയിൽ മെഡിക്കൽ ക്യാമ്പുകളും, രക്ത പരിശോധനയും ഫോഗിംഗും, ബോധവൽകരണവും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments