കേളകം എം.ജി.എം സ്കൂളിൽ പ്രവേശനോത്സവം 2025-26 സംഘടിപ്പിച്ചു




കേളകം:എം.ജി .എം ശാലോം സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവവും 2024-25 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിജയാഘോഷവും സംഘടിപ്പിച്ചു.  

വർണ്ണാഭമായ ചടങ്ങിൽ ഫാ. എൽദോ എ.കെ അധ്യക്ഷത വഹിച്ചു.  തുടർന്ന് പ്രശസ്ത സിനിമ താരവും മറിമായം പരിപാടിയിലെ അഭിനേതാവുമായ ഉണ്ണിരാജ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ റ്റി.വി.ജോണി, മദർ പി.ടി.എ പ്രസിഡൻ്റ് അമലറാണി,  കേളകം വലിയ പള്ളി വികാരി ഫാ.ജോൺ.പി.റ്റി, വാർഡ് മെമ്പർ ബിജു ചാക്കോ,  പി .ടി.എ. പ്രസിഡൻ്റ് റെജി കന്നു കുഴിയിൽ,  മാനേജ്മെൻ്റ് പ്രതിനിധി റോബിൻ ചാമക്കാട്ട് എന്നിവർ  സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും കലാപരിപാടികളും വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തിലെ നവാഗതരായ എല്ലാ വിദ്യാർത്ഥികളുടെയും ബ്ലെസിംങ് സെറിമണി സ്കൂൾ മാനേജർ ഫാദർ എൽദോയുടെ നേതൃത്വത്തിൽ നടന്നു.

Post a Comment

0 Comments