കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു

 



കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ ഉമ്മയെ കുത്തി പരിക്കേൽപ്പിച്ചു. മണല്‍വയല്‍ സ്വദേശി സഫിയയെ ആണ് മകന്‍ റമീസ് കുത്തിയത്‌. ആക്രമണത്തിൽ ‌സഫിയയുടെ കൈക്ക് പരിക്കേറ്റു.

റമീസ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. റമീസ് ഡി അഡിക്ഷൻ സെൻ്ററിൽ നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സഫിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ പുതുപ്പാടിയൽ ലഹരിക്കടിമയായ മകന്റെ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments