അന്തരിച്ച പൊതുപ്രവർത്തകനായ സി വി വർഗീസ് പൊരുമത്തറയെ അനുസ്മരിച്ചു





ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് പുഴിയോരം കലാകായിക വേദിയുടെയും,ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയുടെയും ആഭിമുഖത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പൊതുപ്രവർത്തകനായ സി വി വർഗീസ്   (കുഞ്ഞുട്ടി സാർ )പൊരുമത്തറയെ അനുസ്മരിച്ചു. ചെട്ടിയാംപറമ്പ് പ്രദേശത്തിൻറെ വിവിധ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയാണ് കുഞ്ഞുട്ടി സാർ എന്ന് യോഗം ഉദ്ഘാടനം ചെയ്ത ചീങ്കണ്ണി പുഴ സംരക്ഷണ സമിതി ചെയർമാൻ ടോമി ചാത്തൻപാറ പറഞ്ഞു. വളയംചാൽ മുതൽ അടക്കാത്തോട് വരെയുള്ള ആനപ്രതിരോധ മതിൽ നിർമ്മാണത്തിൽ തുടക്കം മുതൽ അവസാനം വരെ   അക്ഷീണം പ്രവർത്തിക്കുകയും,രണ്ടായിരത്തിൽ ചെട്ടിയാംപറമ്പ് പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും  ചെയ്ത വ്യക്തിയാണ് എന്ന് യോഗം അനുസ്മരിച്ചു. റെജി ചാത്തൻപാറ, റെജി ഉള്ളാഹിയൽ, റോബിൻ മുഞ്ഞനാട്ട് ,കുഞ്ഞുമോൻ പാലത്തിങ്കൽ, ഷാജി മുഞ്ഞനാട്ട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments