പേരാവൂർ :-നേപ്പാൾ വെച്ച് നടന്ന ഇന്റർ നാഷണൽ ലങ്കാടി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി തിരിച്ചെത്തിയ പേരാവൂരിന്റെ അഭിമാന താരങ്ങൾ ആയ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആയ വൈസ് ക്യാപ്റ്റൻ എം അമയ, തനയാദാസ്, നിയ റോസ് ബിജു, കാതറിൻ ബിജു, ദിയ ആൻ ഡെന്നി, എഡ്വിൻ ജോസ് റോബിൻ,സെന്റ് ജോൺസ് യു പി സ്കൂൾ വിദ്യാർത്ഥികൾ ആയ പി പാർഥിപ്, അമർനാഥ് അനീഷ്, മണത്തണ ജിഎച്ച്എസ്എസ് വിദ്യാർത്ഥിനി ചൈതന്യാ വിനോദ് പരിശീലകൻ തങ്കച്ചൻ കോക്കാട്ട് എന്നിവരെ തൊണ്ടിയിൽ സംഗമം ജനശ്രീ മിഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ചടങ്ങിൽ ചെയർമാൻ ജോസ് നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവസ്യ കാരിയാട്ടിയിൽ,രക്ഷാധികാരി ജോയി മഞ്ഞളിയിൽ, കെ കെ വിജയൻ, അനിൽകുമാർ ചോയൻ,ബാബു കരിയാട്ടിയിൽ, ഒ.ജെ കുരിയാച്ചൻ,എം ജെ റോബിൻ, ആ ർ റജിന എന്നിവർ സംസാരിച്ചു.
0 Comments