ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി



ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ ഉള്‍പ്പെടുത്തല്‍ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതി നാളെ വീണ്ടും വാദം കേള്‍ക്കും.അതേസമയം ഓഗസ്റ്റ് 1 ന് കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതുക്കാന്‍ അപേക്ഷ നല്‍കിയത് 91.69 പേരാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യം.


Post a Comment

0 Comments