കൊട്ടിയൂർ: വൈ എം സി എ കൊട്ടിയൂർ യൂണിറ്റ് നാഷണൽ വൈ എം സി എ യുടെ സഹായത്തോടുകൂടി നടപ്പാക്കുന്ന "സഹായത" ഡയാലിസിസ് പദ്ധതി ചുങ്കക്കുന്ന് സെൻ്റ് കമിലസ് ആസ്പത്രിയിൽ ഉദ്ഘാടനം ചെയ്തു . ചുങ്കക്കുന്ന് ഫാത്തിമ മാത പള്ളി വികാരി പോൾ കൂട്ടാല ഉദ്ഘാടനം ചെയ്യുകയും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം ധനസഹായ വിതരണം നടത്തുകയും ചെയ്തു. കൊട്ടിയൂർ വൈ എം സി എ പ്രസിഡണ്ട് ബിജു പോൾ അധ്യക്ഷത വഹിച്ചു. "സഹായത" പദ്ധതി കോഡിനേറ്റർ മാനുവൽ പള്ളിക്കമാലിൽ പദ്ധതി വിവരിച്ചു. ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന പദ്ധതിയിൽ പകുതി തുക നാഷണൽ വൈ എം സി എ യും പകുതി പൈസ കൊട്ടിയൂർ വൈ എം സി എ യൂണിറ്റുമാണ് നൽകുക.സെൻ്റ് കമിലസ് ആശുപത്രിയിൽ പദ്ധതിയിൽ സഹകരിക്കുന്നു.കൂടാതെ ലയൺസ് ക്ലബ് കേളകവും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ലയൻസ് ക്ലബ് പ്രസിഡൻ്റ് ഡോ..വിശ്വനാഥൻ, വാർഡ് മെമ്പർ പി.സി തോമസ്, വൈ എം സി എ സബ് റിജിയൻ ചെയർമാൻ എബ്രാഹം, സിസ്റ്റർ റൊസീന , സെക്രട്ടറി, തോമസ് പോൾ, ട്രഷറർ ജോ സുകുട്ടി ചാത്തമല, ജോൺ മഞ്ചുവള്ളി മുതലായവർ പ്രസംഗിച്ചു.
0 Comments