വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ എച്ച്.എസ്. എസിൽ നൈപുണി വികസന കേന്ദ്ര ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി. സമഗ്ര ശിക്ഷ കേരളം വയനാട് മാനന്തവാടി ബി. ആർ.സി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെൻ്റെറിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വള്ളമുണ്ട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ കെ. സൽമത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡിപിസി വി. അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. പി.പി ഷാജു, ബാലൻ വെള്ളരിമ്മിൽ, ദിലിൻ സത്യനാഥ്, കെ.ആർ രാജേഷ്, സലീം കേളോത്ത്, ഷംല, കെ.കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
0 Comments