തിരുനെല്ലി ]പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഗവ. മോഡല്‍ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ മാനന്തവാടി ഗവ. കോളജ് കെട്ടിടത്തില്‍ താത്കാലികമായിട്ടായിരിക്കും മോഡല്‍ ഡിഗ്രി കോളജിന്റെ പ്രവര്‍ത്തനം. ഇവിടെ തുടങ്ങാന്‍ പോകുന്ന അഞ്ച് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്.
മാനന്തവാടി ഗവ. കോളജില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ ബേബി ചെയര്‍മാനും ഗവ. മോഡല്‍ ഡിഗ്രി കോളജ് സ്‌പെഷല്‍ ഓഫീസര്‍ പി സുധീര്‍ കുമാര്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
എടവകപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, തിരുനെല്ലിപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയന്‍, എ എന്‍ സുശീല, ജനപ്രതിനിധികള്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments