നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 4,700 രൂപ പിടിച്ചെടുത്തു

 


മലപ്പുറം: നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 4,700 രൂപ പിടിച്ചെടുത്തു. ഫയൽ റൂമിൽ സൂക്ഷിച്ചിരുന്ന ആധാരങ്ങളുടെ പകർപ്പുകൾക്കിടയിൽനിന്നാണ് പണം കണ്ടെത്തിയത്. ഇത് കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിജിലൻസിന്റെ നിഗമനം. ഏത് ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി തടയുന്നതിനായി വിജിലൻസ് ‘ഓപ്പറേഷൻ സെക്യുർ ലാൻഡ്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേസമയം പരിശോധന നടന്നു. ആധാരം എഴുത്തുകാർ, ഇടനിലക്കാർ എന്നിവർ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഈ നടപടി സ്വീകരിച്ചത്.

Post a Comment

0 Comments