പാൽച്ചുരം -ബോയ്‌സ് ടൗൺ ചുരം റോഡ് വീണ്ടും തകർന്നു

 



കൊട്ടിയൂർ:പാൽചുരം ബോയ്സ് ടൗൺ-പാൽച്ചുരം ചുരം റോഡ് വീണ്ടും തകർന്നു. വയനാട്ടിലേക്കുള്ള ചുരം പാതയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ നവംബറിൽ അറ്റകുറ്റപ്പണികൾ നടത്തിയ റോഡാണ് ഒരുവർഷം തികയും മുൻപ് തകർന്നുതുടങ്ങിയത്.

ചുരത്തിലെ ഹെയർപിൻ വളവു കളിൽ കൊരുപ്പുകട്ട പാകിയതിനോട് ചേർന്നുള്ള ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു. രണ്ടാമത്തെയും നാലാമത്തെയും ഹെയർപിൻ വളവുകളി ലാണ് കൂടുതൽ തകർച്ച. ഈ ഭാഗ ങ്ങളിൽ റോഡിലെ ടാറിങ്ങ് അടക്കമാണ് പോയത്. വാഹനങ്ങൾ നിര ൾന്തരം അപകടത്തിൽപ്പെടുന്ന ആശ്രമം ജങ്ഷന് സമീപവും റോഡ് സമാ നമായ രീതിയിൽ തകർന്ന് കിടക്കുകയാണ്.

രൂപപ്പെട്ടിട്ടുണ്ട്. വീതികുറഞ്ഞതും കയ റ്റമുള്ളതുമായ റോഡിൽ വാഹനങ്ങൾ വശംകൊടുക്കുമ്പോൾ റോഡരികിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. കോടമഞ്ഞുള്ള സ്ഥലമായതിനാൽ റോഡരികിലെ കുഴികൾ വാഹനയാത്രക്കാർക്ക് പെട്ടെന്ന് കാണാൻ സാധിക്കില്ല.

കഴിഞ്ഞമാസം ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിലുണ്ടായ ഭാ ൾഗത്തെ ഓടകൾ ഇതുവരെയും വൃത്തി യാക്കിയിട്ടില്ല. മണ്ണും പാറക്കല്ലുകളും വീണ് ഓട അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. മഴവെള്ളം ഒഴുകി കൊരൂപ്പ്കട്ടകൾ ഇളകിയിട്ടുമുണ്ട്.ഇരുമ്പുവേലിയും തകർന്നു

ചെകുത്താൻ തോടിന് സമീപം ഒരു വശം കൊക്കയുള്ളതും വീതി കുറഞ്ഞതുമായ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് സുരക്ഷാവേലിയും തകർന്നു. ഇക്കഴിഞ്ഞ ജൂണിൽ പുനർനിർമിച്ച സുരക്ഷാ വേലിയാണ് തകർന്നത്. കോൺ ക്രീറ്റ് സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്നാണ് ഈ ഭാഗത്ത് ഇരു മ്പുപൈപ്പ് കൊണ്ട് സുരക്ഷാവേലി നിർമിച്ചത്.

ഓരോവർഷവും ലക്ഷങ്ങളാണ് ബോയ്‌സ് ടൗൺ-പാൽച്ചുരം റോ ഡിൻ്റെ അറ്റകുറ്റപ്പണികൾക്കായി ചെലവാകുന്നത്. എന്നാൽ പണി പൂർത്തിയാക്കി എട്ടോ ഒമ്പതോ മാസം പിന്നിടുമ്പോഴേക്കും റോഡ് തകരുകയാണ്.

ചുരം റോഡ് വീതികുട്ടി നവീകരിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 41.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ ചെയ്യാനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്.

Post a Comment

0 Comments