തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
അതേസമയം ജയിൽ അധികൃതരുടെ മൊഴിയെടുത്തപ്പോൾ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പത്തിലേറെ തടവുകാർ ഇതുവരെ സഹകരിച്ചിട്ടില്ല.
സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം നാളെ ചേരും. ഗോവിന്ദച്ചാമിയുടെ സെല്ലിലെ സഹ തടവുകാരൻ തേനി സുരേഷിന്റെ മൊഴിയും നിർണ്ണായകമാണ്. രാത്രികാലങ്ങളിൽ പലപ്പോഴായും ഗോവിന്ദച്ചാമി ഉറങ്ങാറില്ലെന്നും സുരേഷ് മൊഴി നൽകിയിരുന്നു. എന്നാൽ ഗോവിന്ദച്ചാമിയുടെ ജയിലിൽ ചാട്ടം കാരണം ജയിലിനകത്തെ സ്വാതന്ത്ര്യം ഇല്ലാതായി എന്നാണ് തടവുകാരിൽ ഭൂരിഭാഗം ആളുകളുടെയും മൊഴി.
0 Comments