ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി മോശം കാലാവസ്ഥ; കണ്ടെത്താനായത് അഞ്ചുപേരുടെ മൃതദേഹം

 



ന്യൂഡൽഹി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാംദിവസത്തിൽ. 60-ൽ അധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് സംശയം. എട്ട് സൈനികരെയും കാണാതായിട്ടുണ്ട്. അഞ്ചു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.190 പേരെ രക്ഷപ്പെടുത്തി.

രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും ഉത്തരകാശിയിൽ എത്തി. അതേസമയം, റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

Post a Comment

0 Comments