ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു

 

 


തൊണ്ടിയിൽ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ വിദ്യാർത്ഥികളിൽ ജാഗ്രത ഉണർത്താനായി സെന്റ്  ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് തൊണ്ടിയിൽ  സംഗമം ജനശ്രീ മിഷൻ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനവും സമ്മാനങ്ങളും നൽകി. പ്രിൻസിപ്പാൾ കെ വി സെബാസ്റ്റ്യൻ  അധ്യക്ഷത വഹിച്ചു. ജനശ്രീ ചെയർമാൻ ജോസഫ് നിരപ്പേൽ ഉദ്ഘാടനം ചെയ്തു. ശ്രീദേവിക ബൈജു, രവിത രഞ്ജീവന്‍, സജയ കെ ജോസഫ് എന്നിവർ സമ്മാന അർഹരായി. ജനശ്രീ സെക്രട്ടറി കെ പി ദേവസ്യ , കുര്യാച്ചൻ ഓടയ്ക്കൽ, ബിജു കരിയാട്ടിൽ, അധ്യാപകരായ രാജീവ് കെ നായർ, ആൻസി വർഗീസ്സ്,സജീവ് വി മാനുവൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments