ഇന്ന് സൗഹൃദ ദിനം; ചേര്‍ത്ത് നിര്‍ത്താം ആത്മാർഥ സുഹൃത്തുക്കളെ

ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര സൗഹൃദദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനാഘോഷം. സുഹൃദ് ബന്ധങ്ങളുടെ പ്രാധാന്യവും അത് ജീവിതത്തിന് നല്‍കുന്ന സന്തോഷവും സ്നേഹവും പിന്തുണയുമെല്ലാം ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.
ലോകത്ത് സമാധാനവും ഐക്യവും വികസനവും കൊണ്ടുവരിക എന്ന സന്ദേശമാണ് സൗഹൃദ ദിനത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ഉന്നമിടുന്നത്. ദാരിദ്രവും മനുഷ്യവകാശ ലംഘനങ്ങളും അക്രമങ്ങളുമെല്ലാം മാനവരാശിയുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് സൗഹൃദ ദിനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.

Post a Comment

0 Comments