ചെന്നലോട്: വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളുടെ പ്രതിരോധം ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ചെന്നലോട് സൗഹൃദയാ കര്‍ഷക വായനശാലയില്‍ വച്ച് ആയുര്‍ സൗഖ്യം എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൂനാ നവീന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പരിശോധനകള്‍ക്കൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ജീവിതശൈലി രോഗ പരിശോധനയും നടത്തി.ദേവസ്യ മുത്തോലിക്കല്‍, എന്‍ സി ജോര്‍ജ്, ഡോ അഞ്ജുഷ, പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments