തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശി മരിച്ച സംഭവം; രണ്ട് പേ​ർക്ക് സസ്പെൻഷൻ

തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമിൽ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ.

കഴിഞ്ഞദിവസമാണ് മറയൂരിലെ മാരി മുത്തുവിനെ പുലിപ്പല്ലുമായി തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ചിന്നാർ ചെക്‌പോസ്റ്റിൽവെച്ചാണ് മാരിമുത്തുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. പിന്നാലെ ഉടുമൽപേട്ടയിലെ വനം വകുപ്പ് ഓഫീസിലെ ശുചിമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് മാരിമുത്തുവിനെ കണ്ടെത്തിയത്. എന്നാൽ ഇത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം നടന്നിരുന്നു.


Post a Comment

0 Comments