കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരത്തിന് നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ

 


കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരത്തിന് നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം. 300 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പൊലീസ്. കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് മുന്നോട്ടുപോവുകയാണ്.

300 പേരില്‍ കൂടുതല്‍ സമരത്തില്‍ പങ്കെടുത്താല്‍ അനുമതി നിഷേധിക്കുമെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്ത് കാരണത്താലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി.

Post a Comment

0 Comments