ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന സിസ്റ്റർ വന്ദനയ്ക്കും, സിസ്റ്റർ പ്രീതിയ്ക്കും ബിലാസ്പുര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. ഒമ്പത് ദിവസങ്ങളായി സിസ്റ്റർ വന്ദനയും,സിസ്റ്റർ പ്രീതിയും ജയിലിൽ കഴിയുകയായിരുന്നു.
0 Comments