നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു


 സുഡോക്കോ പക്ഷികളെ ഉണ്ടാക്കിക്കൊണ്ടും ക്വിസ് മത്സരം നടത്തിക്കൊണ്ടും നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു.  സുഡോക്കോ പക്ഷികളെ പറത്തി  വിടുന്നതിന്റെ ചരിത്രം സോഷ്യൽ സയൻസ്  അധ്യാപകനായ ബിനു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അമേരിക്ക വർഷിച്ച ആറ്റം ബോംബിന്റെ പരിണിതഫലമായി അണുവികിരണം ഏറ്റ  സുഡോക്കോ എന്ന കുട്ടിയുടെ സ്മരണയ്ക്കായാണ് കടലാസു പക്ഷികളെ ഉണ്ടാക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ  ഡോക്ടർ ഗീത തമ്പി ഹിരോഷിമ ദിനത്തെക്കുറിച്ച്  കുട്ടികൾക്ക് ക്ലാസ് എടുത്തു.സ്കൂൾ മാനേജർ  ഫാ.ലിൻസ് ചെറിയാൻ അധ്യാപകരായ  
 എ. കെ അഖിലേഷ്, ടി ജിംലി, വി എം ധന്യ, ഹിൽഡ തോമസ്, ലിനെറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments