'സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ല'; മന്ത്രി കെ.കൃഷ്ണൻ കുട്ടി




 പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി.ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്നും വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത കെഎസ്ഇബി കാണുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങാന്‍ ഹ്രസ്വകാല കരാര്‍ എടുത്തത്. എന്നാല്‍ ഇതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല.ജലവൈദ്യുത പദ്ധതികൾ മാത്രമാണ് നിലവിലെ ക്ഷാമത്തിന് പരിഹാരമെന്നും മറ്റ് ബദൽമാർഗങ്ങൾക്ക് വലിയ ചിലവാണെന്നും' മന്ത്രി പറഞ്ഞു.

Post a Comment

0 Comments