വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

 



തിരുവനന്തപുരം: വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഏഴ് ജില്ലകളില്‍ നിന്നായി നിന്നായി സംശയാസ്പദമായി 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി.

വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കൊല്ലത്ത് നിന്ന് വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്.

5800 ലിറ്റര്‍ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ വിഭാഗമാണ് പിടികൂടിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളില്‍ ഉള്ള എണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചത്.

Post a Comment

0 Comments