നല്ലപാഠത്തിന്റെയും, ഇക്കോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നിർമ്മലമാതാ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് വീണ്ടും നെൽകൃഷി പരിചയപ്പെടുത്താൻ സ്കൂളിലെ രക്ഷിതാവായ ബിനുരാജ് വടക്കനാടിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സ്വന്തം വയലിൽ ഞാറുനടീൽ നടത്തി.വയനാട്ടുകാർക്ക് മറക്കാനുള്ളതല്ല നെൽകൃഷി. വിവിധതരത്തിലുള്ള നെൽകൃഷിയെക്കുറിച്ചും, വിതയെക്കുറിച്ചും, നടീലിനെക്കുറിച്ചും വളം ഇടീലിനെ കുറിച്ചും വടക്കനാട്പാട ശേഖരസമിതി ചെയർമാൻ വി എ വിശ്വനാഥനും നാട്ടുകാരനായ പ്രേമനും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ചടങ്ങിന് നേതൃത്വം നൽകാൻ സുൽത്താൻബത്തേരി ലയൺസ് ക്ലബ് അംഗങ്ങളായ സാജൻ, ബോബൻ ആന്റണി, ലിജോ എന്നിവർ ഒപ്പമുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ഗീതാ തമ്പി, മാനേജർ ഫാ.ലിൻസ് ചെറിയാൻ അധ്യാപകരായ സ്മിത മാത്യു, ലിനറ്റ് ജേക്കബ്, ഹിൽഡാ തോമസ് ,ജീവനക്കാരനായ മോഹനൻ താളൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments