കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു

 

കണിച്ചാർ:കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി .എൽ പി, യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടി കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട്  ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു.ബിജു പാലപ്പള്ളിൽ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.വായനശാലാ പ്രവർത്തകരായ ജനാർദ്ദനൻ .പി .പി, സുരേന്ദ്രൻ, എം.ആർ, രാമകൃഷ്ണൻ, ഇ. ജി, റോയി പൗലോസ്, ഗീത കെ.പി, സനില അനിൽകുമാർ, ഷൈലജ ചന്ദ്രൻ ,ചന്ദ്രബാബു വി ,ഘനശ്യാം ,ലൈബ്രറേറിയൻ രമ്യ അനീഷ് എന്നിവർ നേതൃത്വം നൽകി.

വിജയികൾ

എൽ പി വിഭാഗം ഒന്നാം സമ്മാനം

പാർവണ അനീഷ്, എസ് എൻ എൽ പി കൊട്ടിയൂർ,

രണ്ടാം സമ്മാനം

ആൽഡ്രിക് ജോസഫ്, ജി യു പി എസ് തലക്കാണി

മൂന്നാം സ്ഥാനം 

മുഹമ്മദ് അയാൻ അലി, ജി യു പി എസ് ചെട്ടിയാംപറമ്പ്.

യു.പി.വിഭാഗം

ഒന്നാം സ്ഥാനം

അനുകീർത്തന ജി യു പി എസ് ചെട്ടിയാംപറമ്പ്.

രണ്ടാം സ്ഥാനം

ക്രിസ്റ്റോ ജിമ്മി മഞ്ഞളാം പുറം യുപി സ്കൂൾ.

മൂന്നാം സ്ഥാനം

ദിയ അലീൻ ജി യുപിഎസ് തലക്കാണി.

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം

അഭിനവ് ഇ.ജെ- സെന്റ് തോമസ് എച്ച് എസ് കേളകം,

രണ്ടാം സമ്മാനം

അൽന റോസ് തോമസ്- സാന്തോം  എച്ച് എസ് കൊളക്കാട് 

മൂന്നാം സ്ഥാനം

അബിറ്റ് ബിജു. സെന്റ് തോമസ് എച്ച് എസ് കേളകം

Post a Comment

0 Comments