ഇരിട്ടി : കേരള – ലക്ഷദ്വീപ് തല്‍ സൈനിക് ക്യാംപിലെ ഇന്റര്‍ ഗ്രൂപ്പ് മത്സരത്തിലാണ് മഹാത്മാഗാന്ധി കോളേജിലെ കേഡറ്റുകള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. 31 കേരള ബറ്റാലിയനെ പ്രതിനിധീകരിച്ച എംജി കോളേജ് ജഡ്ജിങ്ങ് ഡിസ്റ്റന്‍സ് ആന്റ് ഫീല്‍ഡ് സിഗ്‌നല്‍ (JDFS ) ഇനത്തിലാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ലാന്‍സ് കോര്‍പ്പറോള്‍ എസ്. ഡി ആര്‍മി വിഭാഗത്തില്‍ അനുരഞ്ജ് ഗോള്‍ഡ് മെഡലും കാര്‍ത്തിക് സുരേഷ് സര്‍ജന്റ് വെങ്കല മെഡലും കരസ്ഥമാക്കി. എസ്.ഡബ്ല്യു ആര്‍മി വിഭാഗത്തില്‍ കല്യാണി ഗോര്‍ഡ് മെഡലും കരസ്ഥമാക്കി. ജേതാക്കളെ കണ്ണൂര്‍ ബെറ്റാലിയന്‍ സ്വീകരണം നല്‍കി അനുമോദിച്ചു.
0 Comments