താത്കാലിക വിസി നിയമനം:സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും




 ന്യൂഡല്‍ഹി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഡോ. സിസ തോമസിന്റെയും ഡോ. എ ശിവപ്രസാദിന്റെയും നിയമനം നിയമലംഘനമാണ്.

സര്‍ക്കാരിന്റെ പാനലില്‍ നിന്നല്ല ഗവര്‍ണര്‍ വിസിമാരെ നിയമിച്ചത്. ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും വിധിക്ക് വിരുദ്ധമാണ് ഗവര്‍ണ്ണറുടെ നടപടിയെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടികാട്ടുക. ഗവര്‍ണ്ണര്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.

Post a Comment

0 Comments