കല്‍പ്പറ്റ: കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖും ആവശ്യപ്പെട്ടു. ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടച്ച സിസ്റ്റര്‍ വന്ദനയുടെ കണ്ണൂര്‍ ആലക്കോട് ഉദയഗിരിയിലെ വീട് സന്ദര്‍ശിച്ചു. അമ്മ ത്രേസ്യാമ്മ മാത്യുവിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
കേരളത്തിലെ ജനങ്ങള്‍ രാജ്യത്തും, പാര്‍ലമെന്റിന് അകത്തും, വിശ്വാസി സമൂഹവും, മുഖ്യധാര രാഷ്ട്രീയ സംഘടനകളും ഒരുമിച്ച് ചേര്‍ന്നെടുത്ത ശക്തമായ സമ്മര്‍ദ്ദത്തില്‍ അടിമപ്പെട്ടാണ് ബിജെപിക്ക് ഇപ്പോള്‍ ഈ നിലപാട് സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്. കേരളത്തില്‍ കേക്കും, മറ്റുള്ള ഇടങ്ങളില്‍ കേസും, ജയിലും സമ്മാനിക്കുന്ന ബിജെപിയുടെ അടവ് നയം വിശ്വാസി സമൂഹത്തിനും പൊതുസമൂഹത്തിനും നന്നായി അറിയാം. ബിജെപിയുടെ തനിനിറം എന്താണെന്ന് ഇതിലൂടെ വ്യക്തമായി എന്ന് ഇരുവരും പറഞ്ഞു. ബജ്‌റംഗ്ദള്‍ന്റെ പ്രവര്‍ത്തനത്തെ തള്ളിപ്പറയാന്‍ ഇതുവരെ കേരളത്തിലെ ബിജെപി തയ്യാറായില്ല എന്നുള്ളത് ഏറെ ഗൗരവത്തോടെയും, അത്ഭുതത്തോടെയുമാണ് പൊതുസമൂഹം മുഴുവന്‍ നോക്കി കണ്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ പീഡനം മുഖമുദ്രയാക്കിയ ബിജെപിയുടെ യഥാര്‍ത്ഥ അജണ്ടയാണ് ചത്തീസ്ഗട്ടിലെ ദുര്‍ഗില്‍ അരങ്ങേറിയത്. കന്യാസ്ത്രീകള്‍ക്കെതിരായിട്ടുള്ള കേസുകള്‍ റദ്ദാക്കുന്നത് വരെ കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു..
0 Comments