ഏരുവേശ്ശി എരത്തുകടവ് പുഴയില്‍ ചപ്പാത്തില്‍ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആന്റണി മുണ്ടക്കലിന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആൻറണിയുടെ മുച്ചക്രവാഹനം പുഴയിൽ വീണത്. പുഴയിലേക്ക് വീണതിന് ഒരു കിലോമീറ്റർ താഴെ ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് പാറക്കടവ് ഭാഗത്ത് പുഴയിൽ നിന്ന് മൃതദേഹം കിട്ടിയത്.
0 Comments