തന്ത്രിയുടെ പേരിൽ 2.05 കോടിയുടെയും ഭാര്യയുടെ പേരിൽ 62 ലക്ഷത്തിന്റെയും നിക്ഷേപം; തെളിവുകൾ ഹാജരാക്കി എസ്‌ഐടി

 



കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ തന്ത്രി കണ്ഠരര് രാജീവരരുടെ പേരിൽ 2.05 കോടി രൂപയുടെയും നിക്ഷേപമെന്ന് എസ്ഐടി. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ സാമ്പത്തിക സ്രോതസിന്റെ തെളിവുകൾ എസ്‌ഐടി കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിൽ വൻ നിക്ഷേപം ഉള്ളതായി കണ്ടെത്തിയെന്നും എസ്ഐടി കോടതിയെ അറിയിച്ചു.

2004 മുതൽ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം ഉണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയെ അറിയിച്ചു. കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഹരജിയിൽ ഈ മാസം 18 ന് വിധി പറയും. ദ്വാരപാലക കേസിലും കട്ടിളപ്പാളികള്‍ കൊണ്ടുപോയ കേസിലുമാണ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Post a Comment

0 Comments