തിരുവനന്തപുരം: നാല് തസ്തികയിലേക്ക് പിഎസ്‍സി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ–ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ–വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്‌ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) (എസ്ഐയുസി നാടാർ, ഈഴവ,തിയ്യ,ബില്ലവ, പട്ടികവർഗം, മുസ്ലിം, ധീവര, ഒബിസി, എൽസി–എഐ, വിശ്വകർമ),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് ഗ്രേഡ് 2, ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി) എന്നീ തസ്തികയിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ചുരുക്കപ്പട്ടിക
മൈനിങ് ആൻഡ് ജിയോളജിവകുപ്പിൽ ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 278/2024), മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024), ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ മർമ (എൽസി, എഐ) (042/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (029/2020, 030/2020), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ റീജണൽ മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (032/2020, 033/2020), വിവിധ ജില്ലകളിൽ വനം വന്യജീവിവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ട്, തസ്തികമാറ്റം മുഖേന, എൻസിഎ) (211/2025-214/2025, 251/2025-257/2025) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്സ്മാൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി ( 275/2025), വനിത ശിശു വികസനവകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (586/2024, 647/2024- വിശ്വകർമ, 648/2024- പട്ടികജാതി, 45/2025- ഈഴവ/തിയ്യ/ബില്ലവ, 46/2025 -ഹിന്ദുനാടാർ), വനിതാ ശിശു വികസനവകുപ്പിൽ കെയർ ടേക്കർ (മെയിൽ) (129/2025- എൽസി/എഐ, 130/2025 -വിശ്വകർമ), കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (279/2025) എന്നീ തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (199/2024), കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ (ഹാന്റക്സ്) സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (പാർട്ട് 1- ജനറൽ കാറ്റഗറി) (328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ.

0 Comments